അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ്; അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 04/11/2020

റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫായ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. അര്‍ണബിന് അറസ്റ്റ് ചെയ്ത സംഭവത്തിനെതിരെയ കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കറും സ്മൃതി ഇറാനിയും രംഗത്തെത്തി. അടിയന്താവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന നടപടി എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. ഫാസിസമെന്നാണ് സ്മൃതി ഇറാനി പറഞ്ഞിരിക്കുന്നത്. 

മഹാരാഷ്ട്രയില്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. ഇത് മാധ്യമങ്ങളെ ഇത്തരത്തില്‍ സമീപിച്ചിരുന്ന അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് എന്നുമാണ് പ്രക്ശ് ജാവദേക്കര്‍ പറഞ്ഞത്. 

ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. 

Related News