ആന്റി എന്ന് വിളിച്ചതിന് യുവതികള്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു

  • 04/11/2020

ആന്റി എന്ന് വിളിച്ചതില്‍ പ്രകോപിതരായി യുവതികള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. ലഖ്‌നൗവിലാണ് സംഭവം. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടി യുവതിയെ ആന്റി എന്ന് വിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതില്‍ പ്രകോപിതയായ യുവതി മറ്റുള്ളവരെക്കൂടെകൂട്ടി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 

പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടി 'ആന്റി' എന്ന് വിളിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ചെകിടത്തും മറ്റ് ശരീര ഭാഗങ്ങളിലും യുവതി അടിക്കുകയായിരുന്നു. യുവതിയെ പിടിച്ചുമാറ്റാന്‍ മാര്‍ക്കറ്റിലെത്തിയ മറ്റ് സ്ത്രീകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Related News