ഗോവയിലെ ഡാമില്‍വെച്ച് അശ്ലീല വീഡിയോ ഷൂട്ട്; പൂനം പാണ്ഡെക്കെതിരെ കേസ്

  • 04/11/2020


ഗോവയില്‍ വെച്ച് അശ്ലീല വീഡിയോ ഷൂട്ട് നടത്തിയ ബോളിവുഡ് നടി പൂനം പാണ്ഡെക്കെതിരെ കേസ്. ഗോവയിലെ ചാപോളി ഡാമിന് സമീപത്തുവെച്ച് നടത്തിയ വീഡിയോ ഷൂട്ടിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 

കുറച്ച് നാളുകള്‍ക്കു മുമ്പാണ് ഇതിന്റെ ഷൂട്ട് നടന്നത്. തുടര്‍ന്ന് ഇപ്പോള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൂനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പൂനത്തിനെതിരെയും ഛായാഗ്രാഹകന് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഗോവയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡാമില്‍ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. 




Related News