ഇഡി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യട്ടെ: ബിനീഷ് കോടിയേരി

  • 05/11/2020

വീട്ടില്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടേറ്റ് നടത്തിയ പരിശോധനയില്‍ പ്രതികരണവുമായി ബിനീഷ് കോടിയേരി. ഇഡി ചെയ്യാന്‍ സാധിക്കുന്നത് ഒക്കെ ചെയ്യട്ടെ എന്നാണ് ബിനീഷ് പറഞ്ഞത്. ബംഗളൂരുവില്‍ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോകുമ്പോള്‍ ആയിരുന്നു വീട്ടില്‍ ഇഡി നടത്തിയ റെയ്ഡിനെ കുറിച്ച് പ്രതികരിച്ചത്.

26 മണിക്കൂര്‍ നീണ്ട പരിശോധനയാണ് ഇഡി ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയത്. രാവിലെ നാടകീയ രംഗങ്ങളായിരുന്നു ബിനീഷ് കോടിയേരിയുടെ വീട്ടില്‍ അരങ്ങേറിയത്. 

ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ പൂട്ടിയിട്ടതായി ബന്ധുക്കളുട പരാതി. കുഞ്ഞിന് ഭക്ഷണം പോലും നല്‍കാന്‍ സമ്മതിച്ചില്ല എന്നതാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് കുട്ടിയുടെ കാര്യത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു.


Related News