അവസാന തെരഞ്ഞെടുപ്പ്; വിരമിക്കല്‍ പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

  • 05/11/2020


രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നീതീഷ് കുമാര്‍. 2020 ലെ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പാണ് എന്നാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഇന്ന് പ്രചരണത്തിന്റെ അവസാന ദിനമാണ്. എന്റെ അവസാന തെരഞ്ഞെടുപ്പുമാണ്. എല്ലാം നല്ല രീതിയില്‍ അവസാനിക്കും എന്നാണ് കരുതുന്നത് എന്നുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്. നവംബര്‍ ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Related News