സ്‌കൂള്‍ തുറന്നത് നവംബര്‍ 2 ന്; ആന്ധ്രയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ 262 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

  • 05/11/2020

സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു. നവംബര്‍ 2 നാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇതിനകം തന്നെ 262 വിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ 160 അധ്യാപകരും കൊവിഡ് ബാധിതരാണ്. 

9,10 ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്.  വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ബാധിച്ചതോടെ ഇതില്‍ പ്രതികരണവുമായി സ്‌കൂള്‍ എഡ്യൂക്കേഷന്‍ കമ്മീഷണ്‍ രംഗത്തെത്തി. കൊവിഡ് ബാധിച്ചരുടെ എണ്ണത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. ഓരോ ക്ലാസ് റൂമിലും 15 അല്ലെങ്കില്‍ 16 വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളതെന്നുമാണ് കമ്മീഷണര്‍ വ്യക്തമാക്കിയത്.

Related News