തല്ലിന് 5000, കൊലയ്ക്ക് 55,000; യുപിയിലെ ഗുണ്ടാ സംഘങ്ങളുടെ പരസ്യം

  • 06/11/2020

തല്ലാനും കൊലപാതകം ചെയ്യുന്നിതിനുമുള്ള പണം രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ഗുണ്ടാ സംഘത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. മുസര്‍ഫര്‍ നഗറിലെ ഒരു കൂട്ടം യുവാക്കളാണ് ഇത്തരത്തില്‍ ഒരു പരസ്യം നല്‍കിയിരിക്കുന്നത്. ഡെവിള്‍ ഗ്രൂപ്പ് എന്നതാണ് ക്വട്ടേഷന്‍ സംഘത്തിന്റെ പേര്. 

കൊലപാതകം, തട്ടിക്കൊട്ടുപോകല്‍, തല്ല്, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് നല്‍കുന്ന സേവനങ്ങള്‍. ഇതിന് ഓരോന്നിനും പ്രത്യേക റേറ്റാണ്. അവയും കൃത്യമായി പരസ്യത്തോടൊപ്പം നല്‍കിയിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്നതിന് 1000 രൂപയാണ് അടയ്‌ക്കേണ്ടത്. തല്ലുകൊടുക്കാന്‍ 5000, കയ്യും കാലും തല്ലി ഒടിക്കാന്‍ 10,000,  കൊലപാതകത്തിന് 55,000 എന്നിങ്ങനെയാണ് നല്‍കേണ്ടത്. എല്ലാം വളരെ ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കും എന്നും പരസ്യത്തില്‍ പറയുന്നു. 

Related News