വര്‍ക്ക് ഫ്രം ഹോം സ്ഥിരമാക്കാനുള്ള പദ്ധതിയുമായി മോദി സര്‍ക്കാര്‍

  • 06/11/2020


രാജ്യത്ത് വര്‍ക്ക് ഫ്രം പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ഐടി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. വര്‍ക്ക് ഫ്രം ഹോം സാധ്യമാകുന്ന രീതിയില്‍ നിയമ ഭേദഗതികള്‍ നടത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

വന്‍ തുക നടത്തിപ്പ് ചിലവില്ലാതെ തന്നെ ഐടി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഇതുവഴി സാധ്യമാകും. രാജ്യത്തെ ബിപിഒ, കെപിഒ, ഐടിഎസ് കോള്‍ സെന്ററുകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും. 

കൊവിഡിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഐടി കമ്പനികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ വര്‍ക്കം ഫ്രം ഹോം ആരംഭിച്ചത്. ലോക്ക് ഡൗണ്‍ അവസാനിച്ചിട്ടും മിക്ക കമ്പനികളും ഈ രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്.

Related News