പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

  • 06/11/2020

പശുവിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 42 കാരനാണ് പിടിയിലായത്. പശുവിനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ഭരത് അശ്വര്‍ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇയാള്‍ പശുവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സാമൂഹ്യപ്രവര്‍ത്തകനായ അതുല്‍ ദേവ് നേരിട്ടു കണ്ടു. എന്നാല്‍ അതുല്‍ ഇത് ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അതുല്‍ അശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Related News