മാന്യമായി പെരുമാറണം; അര്‍ണബ് ഗോസ്വാമിക്ക് കോടതിയുടെ താക്കീത്

  • 06/11/2020

ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് കോടതിയുടെ താക്കീത്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കോടതിയില്‍ സജ്ജീകരിച്ച പ്ലാസ്‌ക് പാര്‍ട്ടിഷന്‍ മറികടക്കാന്‍ ശ്രമിച്ചതിനും വാദത്തിനിടിയില്‍ കയറി സംസാരിച്ചതിനുമാണ് അലിബഗ് ചീഫ് മജിസ്‌ട്രേറ്റ് അര്‍ണബിനെ ശാസിച്ചത്. 

കോടതിയുടെ മര്യാദകള്‍ പാലിക്കണം എന്നും മാന്യമായി പെരുമാറണം എന്നുമാണ് അര്‍ണബിനോട് കോടതി പറഞ്ഞത്. വാദിഭാഗം വക്കീല്‍ വികാസ് നായിക് സംസാരിക്കുന്നതിനിടെ കസ്റ്റടിയിലെടുക്കുമ്പോഴുണ്ടായ മുറിവുകള്‍ കാണിക്കാന്‍ അര്‍ണബ് ഡയസിലേക്ക് കയറി. തുടര്‍ന്ന് ഡയസിലേക്ക് കയറരുതെന്ന് മജിസ്‌ട്രേറ്റ് അര്‍ണബിനെ മുന്നറിയിപ്പും നല്‍കി. 

ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്കിന്റെ ആത്മഹത്യാ പ്രേരണകുറ്റത്തിലാണ്  റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍ണബിന്റെ അറസ്റ്റില്‍ കേന്ദ്ര മന്ത്രിമാരടക്കം വലിയ രീതീയിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 

Related News