ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തി അമിത് ഷാ

  • 06/11/2020

കേന്ദ്ര മന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശത്തിനിടെയ ആളുമാറി പ്രതിമയ്ക്ക് പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തില്‍ പോരാടി 25-ാം വയസില്‍ കൊല്ലപ്പെട്ട ബിര്‍സ മുണ്ടയുടെ പ്രതിമയ്ക്കാണ് അമിത് ആളുമാറി പുഷ്പാര്‍ച്ച നടത്തിയത്. സംഭവത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ഗോത്ര നേതാക്കളും രൂക്ഷ വിമര്‍ശനമാണ് അമിത് ഷാക്കെതിരെ ഉന്നയിക്കുന്നത്. 

ബിര്‍സ മുണ്ടയുടെ പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് ആദിവാസി വേട്ടക്കാരന്റെ പ്രതിമയിലാണ് അമിത് ഷാ പുഷ്പാര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഗോത്ര നേതാക്കളാണ് ബിജെപി നേതാക്കളെ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് മുണ്ടെയുടെ ചിത്രം പ്രതിമയ്ക്ക് കീഴെ വെച്ച് അമിത് ഷാ അതില്‍ പുഷ്പാര്‍ച്ചന നടത്തുകയാണ് ചെയ്തത്.

Related News