ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പടക്കങ്ങള്‍ വില്‍ക്കരുതെന്ന് മുസ്ലീം കട ഉടമകള്‍ക്ക് ഭീഷണി

  • 06/11/2020

ദീപാവലിയായതോടെ പടക്ക കച്ചവങ്ങള്‍ പൊടിപൊടിക്കുകയാണ്. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ പടക്കങ്ങള്‍ നിരോധിച്ചതും കച്ചവടക്കാര്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മധ്യപ്രദേശില്‍ കച്ചവടക്കാര്‍ മറ്റൊരു ഭീഷണിയാണ് നേരിടുന്നത്. 

ഹിന്ദു ദൈവങ്ങുടെയും ദേവതകളുടെയും പേരിലുള്ള പടക്കങ്ങള്‍ സംഭരിക്കുന്നതിനും വില്‍ക്കുന്നതിനുമാണ് മുസ്ലിം കടയുടമകളെ ഒരു കൂട്ടം ആളുകളെത്തി ഭീഷണിപ്പെടുത്തിയത്. ഇത്തരത്തിലുള്ള പടക്കങ്ങള്‍ വില്‍ക്കരുതെന്നും വിറ്റാല്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യേണ്ടി വരും എന്നുമാണ് ഭീഷണി. 

മുസ്ലീം കച്ചവടക്കാരെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതും അതിന്റെ കവര്‍ നിശ്ചയിക്കുന്നതും തങ്ങളല്ലെന്നാണ് കട ഉടമകള്‍ പറയുന്നത്. ഇക്കാര്യം അവര്‍ അക്രമികളോട് പറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. 

Related News