പള്ളിയില്‍ അഗ്നി പൂജ നടത്തും: സാധ്വി പ്രാചി

  • 07/11/2020

വിവാദ പരാമര്‍ശവുമായി വിഎച്ച്പി നേതാവ് സ്വാതി പ്രാചി. ലഖ്‌നൗവിലെ പുരാതനമായ പള്ളിയില്‍ അഗ്നിപൂജ നടത്തും എന്ന പരാമര്‍ശമാണ് നടത്തിയത്. ബറേലിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. ലഖ്‌നൗവിലെ പുരാതനമായ പള്ളിയില്‍ ഞാന്‍ ഹിന്ദുക്കള്‍ നടത്തുന്ന അഗ്നിപൂജ നടത്തും എന്നാണ് അവര്‍ പറഞ്ഞത്.

ക്ഷേത്രങ്ങള്‍ പൊളിച്ച് അമ്പലങ്ങള്‍ പണിയുന്നതിന് മറുപടിയാണിത്. രാജ്യത്തെ എല്ലാ പള്ളികളും നിര്‍മ്മിച്ചത് അമ്പലങ്ങള്‍ പൊളിച്ചാണ്. അതുകൊണ്ട് പൂജ നടത്തുന്നതില്‍ തെറ്റില്ല. കൂടാതെ ലൗജിഹാദ് കേസുകളില്‍ വധശിക്ഷ നല്‍കണം എന്നും റാലിയില്‍ സംസാരിച്ചു കൊണ്ട് സാധ്വി പ്രാചി പറഞ്ഞു.

Related News