ബിഹാറില്‍ ബിജെപിക്ക് തിരിച്ചടി, മഹാസഖ്യത്തിന് നേട്ടം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത്

  • 07/11/2020

തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബിഹാറില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. സി വോട്ടര്‍ സര്‍വേയില്‍ ആര്‍ജെഡി, കോണ്‍ഗ്രസിന്റെ മഹാസഖ്യത്തിന് മുന്‍തൂക്കം ലഭിക്കും എന്നാണ് വ്യക്തമാക്കുന്നത്. മഹാസഖ്യത്തിന് 120 സീറ്റ്, എന്‍ഡിഎ 116, എല്‍ജെപി 1, മറ്റുള്ളഴര്‍ ആറ് എന്നിങ്ങനെയാണ് ലഭിക്കുക എന്നാണ് സി വോട്ടര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നത്. 

 ബിജെപിക്ക് തിരിച്ചടി ഉണ്ടാകും എന്നും എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. ഇടതുപക്ഷത്തിനും മികച്ച നേട്ടം ഉണ്ടാകും എന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ട്. 

ബിഹാറില്‍ മഹാസഖ്യം ഭരണത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി ജന്‍ കി ബാത്ത് സര്‍വേ പ്രവചിക്കുന്നത്. എബിപിസീ വോട്ടര്‍ സര്‍വേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എന്‍ഡിഎ 128 സീറ്റുകളും നേടും എന്നാണ് പ്രവചിച്ചിരിക്കുന്നത്.

Related News