ഗുര്‍മീത് റാം റഹീമിന് രഹസ്യ പരോള്‍

  • 07/11/2020

പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുന്ന ആത്മീയ നേതാവ് ഗുര്‍മീത് റാം റഹീമിന് രഹസ്യ പരോള്‍ അനുവദിച്ചതായി റിപ്പോര്‍ട്ട്. കൊലപാതകം, പീഡനം എന്നീ കേസുകളിലാണ് ഗുര്‍മീത് അറസ്റ്റിലായത്. തുടര്‍ന്ന് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഇയാള്‍ക്ക് ഒരു ദിവസത്തെ രഹസ്യ പരോള്‍ അനുവദിച്ചു എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് 

ഒക്ടോബര്‍ 24 നായിരുന്നു പരോള്‍ അനുവദിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനായിരുന്നു ഇത്. കനുത്ത സുരക്ഷ ഒരുക്കിയാണ് ഗുര്‍മീതിനെ അമ്മയെ കാണാനായി ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് വാഹനത്തിലായിരുന്നു യാത്ര. അന്നേ ദിവസം വൈകുന്നേരം വരെ ഗുര്‍മീത് ആശുപത്രിയില്‍ അമ്മയ്ക്ക് ഒപ്പം ചിലവഴിച്ചതായാണ് റിപ്പോര്‍ട്ട്.

Related News