തന്റെ നഗ്ന ചിത്രങ്ങള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കുന്നു; ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി

  • 07/11/2020

തന്റെ നഗ്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഭര്‍ത്താവ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതായി ഭാര്യയുടെ പരാതി. ലുധിയാനയിലാണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടില്‍ താമസിക്കുന്ന യുവതി ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. 

ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്ന സമയത്ത് കുളിമുറിയില്‍ ക്യാമറ വെച്ച് നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇപ്പോള്‍ അത് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നു എന്നുമാണ് യുവതിയുടെ പരാതി.

20 ലക്ഷം രൂപ നല്‍കണം എന്നാണ് ഭര്‍ത്താവ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്നതാണ് ഭീഷണി. ഇതിനോടകം തന്നെ തന്റെ നഗ്ന ചിത്രങ്ങള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയതായും യുവതി പറയുന്നു.

Related News