കൊവിഡ് വാക്‌സിനായി സാധരണക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടിവരും: എയിംസ് ഡയക്ടര്‍

  • 08/11/2020

കൊവിഡ് വാക്‌സിനായി ഇന്ത്യയിലെ സാധാരണക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടിവരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. രാജ്യത്ത് ജനസംഖ്യ കൂടുതലാണ്. അതിനാല്‍ സാധാരണക്കാര്‍ക്ക് വാക്‌സിന്‍ ലഭ്യമാകാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സമയമെടുക്കും എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. 

വാക്‌സിന്‍ ലഭിച്ചാല്‍ തന്നെ അത് ഉപയോഗിച്ച് കൊറോണയെ പൂര്‍ണമായും തുടച്ചു നീക്കാന്‍ സാധിക്കില്ല. വാക്‌സിന്‍  രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും വിതരണം ചെയ്യുക എന്നതും ബുദ്ധമുട്ടുള്ള കാര്യമാണ്. ശീതീകരണ സംവിധാനം, സൂചികള്‍, സിറിഞ്ചുകള്‍ എന്നിവ ഉറപ്പാക്കി രാജ്യത്തെ വിദൂര സ്ഥലങ്ങളില്‍ പോലും വാക്‌സിന്‍ എത്തിക്കുക എന്നതാണ് ഏറ്റവും വെല്ലുവിളിയുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു.

Related News