വെട്രിവേല്‍ യാത്ര; തമിഴ്‌നാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 08/11/2020

തമിഴ്‌നാട്ടില്‍ സര്‍ക്കാറിന്റെ നിര്‍ദേശം ലംഘിച്ച് വെട്രിവേല്‍ യാത്ര നടത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നൂറോളം ബിജെപി പ്രവര്‍ത്തകരെയാണ് ചെന്നൈക്ക് സമീപമുള്ള തിരുവോട്ടീയൂര്‍ ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയത്. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്റെ നേതൃത്വിത്തിലായിരുന്നു യാത്ര ആരംഭിച്ചത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചായിരുന്നു ചെന്നൈയില്‍ നിന്നും ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ വെട്രിവേല്‍ യാത്ര നടത്തിയത്. കൊവിഡായതിനാലാണ് യാത്ര നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇത് ലംഘിച്ച് യാത്ര നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും വെട്രിവേല്‍ യാത്ര നടത്തിയ ബിജെപി നേതാക്കള പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Related News