രാജ്യത്തെ കള്ളപ്പണം കുറയ്ക്കാന്‍ സാധിച്ചു; നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച് മോദി

  • 08/11/2020

നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നോട്ട് നിരോധനത്തിലബൂടെ രാജ്യത്തെ കള്ളപ്പണം കുറയ്ക്കാന്‍ സാധിച്ചു. ഇത് നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി എന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. കൂടാതെ രാജ്യത്തിന്റെ പുരോഗതിക്കും നോട്ട് നിരോധനം സഹായിച്ചതായി അദ്ദേഹം പറഞ്ഞു. 

2016 നവംബര്‍ 8 ന് അര്‍ധരാത്രയിലായിരുന്നു മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നോട്ട് നിരോധനം നടപ്പിലാക്കിയത്. 500, 1000 രൂപയുടെ നോട്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയത്. വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു നോട്ട് നിരോധനം നടപ്പിലാക്കിയത്.

Related News