അമേരിക്കയുടെ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് മോദിയോട് രാഹുല്‍ പറഞ്ഞതല്ലേ: ഗെലോട്ട്

  • 08/11/2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ജോ ബൈഡന്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് ഗെലോട്ടിന്റെ പരിഹാസം. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ മോദിയോട് പറഞ്ഞിരുന്നില്ലെ എന്നാണ് ട്വിറ്ററിലൂടെ ഗെലോട്ട് ചോദിച്ചത്. 

അമേരിക്കയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്ന് രാഹുല്‍ ഗാന്ധി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടും ഉപദേശിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഇപ്പോള്‍ മനസിലായില്ലെ എന്നുമാണ് ട്വീറ്റില്‍ ഗെലോട്ട് പറയുന്നത്. 

2019 ല്‍ അമേരിക്കയില്‍ മോദിയെ പങ്കെടുപ്പിച്ച് ഹൗഡി മോദി എന്ന പരിപാടിയും 2020 ല്‍ ഇന്ത്യയില്‍ ട്രംപിനെ പങ്കെടുപ്പിച്ച് നമസ്‌തേ ട്രംപ് എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇരു നേതാക്കളുടെയും ജനപ്രീതി വര്‍ധിപ്പിക്കാനാണ് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്.

Related News