നോട്ട് നിരോധനമാണ് രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ത്തത്, കൊവിഡല്ല: രാഹുല്‍ ഗാന്ധി

  • 08/11/2020

നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡല്ല നോട്ട് നിരോധനമാണ് രാജ്യത്തിന്റെ സമ്പദ് ഘടന നശിപ്പിച്ചത് എന്നാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 

മുതലാളിത്ത സുഹൃത്തുക്കളെ സഹായിക്കാനാണ് നോട്ട് നിരോധനം നടപ്പിലാക്കിയത് . 2016ലെ നോട്ട് നിരോധനം ജനതാത്പര്യം കണക്കിലെടുത്തല്ലെന്നും രാജ്യത്തിന്റെ സമ്പദ്ഘടന അതുമൂലം തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ നോട്ട് നിരോധനം രാജ്യത്തിന്റെ പുരോഗതിക്ക് കാരണമായി എന്നാണ് പ്രധാനമന്ത്രി ഇന്ന് പറഞ്ഞത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കള്ളപ്പണം കുറയ്ക്കാന്‍ സാധിച്ചു. ഇത് നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി എന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെട്ടത്. കൂടാതെ രാജ്യത്തിന്റെ പുരോഗതിക്കും നോട്ട് നിരോധനം സഹായിച്ചതായുമാണ് അദ്ദേഹം പറഞ്ഞത്. 

Related News