ആഘോഷങ്ങളില്‍ മാന്യത കൈവിടരുത്; ബിഹാറില്‍ അണികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി തേജസ്വി യാദവ്

  • 08/11/2020

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അണികള്‍ക്ക് നിര്‍ദേശവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ആഘോഷങ്ങളില്‍ അതിരു കടക്കരുത് എന്നതാണ് തേജസ്വിയുടെ പ്രധാന നിര്‍ദേശം. 

തെരഞ്ഞെടുപ്പ് ഫലം എന്തായാലും സംയമനം പാലിക്കണം എന്നും അദ്ദേഹം അണികളോട് ആവശ്യപ്പെട്ടു. മാന്യമായ പെരുമാറ്റം മാത്രമേ അണികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടുള്ളു എന്നും തേജസ്വി യാദവ് പറഞ്ഞു. 

നവംബര്‍ പത്തിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മഹാസഖ്യത്തിന് അനുകൂലമാണ്. സി വോട്ടര്‍ സര്‍വേയില്‍ ആര്‍ജെഡി, കോണ്‍ഗ്രസിന്റെ മഹാസഖ്യത്തിന് മുന്‍തൂക്കം ലഭിക്കും എന്നാണ് വ്യക്തമാക്കുന്നത്. മഹാസഖ്യത്തിന് 120 സീറ്റ്, എന്‍ഡിഎ 116, എല്‍ജെപി 1, മറ്റുള്ളവര്‍ ആറ് എന്നിങ്ങനെയാണ് ലഭിക്കുക എന്നാണ് സി വോട്ടര്‍ സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബിജെപിക്ക് തിരിച്ചടി ഉണ്ടാകും എന്നും എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. ഇടതുപക്ഷത്തിനും മികച്ച നേട്ടം ഉണ്ടാകും എന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നുണ്ട്. 



Related News