സർവ്വകാല റെക്കോർഡിൽ ഇന്ത്യൻ ഓഹരി വിപണി ; സെൻസെക്സ് ആദ്യമായി 42,500ന് മുകളിൽ

  • 09/11/2020

മുംബൈ;  ഇന്ത്യൻ ഓഹരി വിപണി ഇന്ന് പുതിയ റെക്കോർഡിൽ. ആഗോള വിപണികളിലെ നേട്ടത്തെ തുടർന്നാണിത്.  സെൻസെക്സ് 630 പോയിൻറ് ഉയർന്ന് 42,534 ലും നിഫ്റ്റി 12,445 ലും മുന്നേറി. സെൻസെക്സിലെ 30 ഓഹരികൾ മുഴുവനും നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

സെൻസെക്സ് ഓഹരികളിൽ ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, ഇൻഫോസിസ് എന്നിവ രണ്ട് ശതമാനം വീതം വർധനവ് രേഖപ്പെടുത്തി. ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.75 ശതമാനം വീതം ഉയർന്നതോടെ വിപണിയിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.

Related News