കുവൈറ്റിൽ മാതാവിനെതിരെ മകന്റെ ആക്രമണം; പോലീസിൽ പരാതി നൽകി

  • 09/11/2020

കുവൈറ്റിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാതാപിതാക്കൾക്കെതിരെ മക്കളുടെ ആക്രമണങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതൊരു പുതിയ പ്രവണതയായി മാറിയിരിക്കുകയാണ്. അവസാനം നടന്ന സംഭവ വികാസത്തിന്റെ അടിസ്ഥാനത്തിൽ 59 കാരിയായ  കുവൈറ്റി മാതാവ് മകന്റെ ആക്രമണത്തെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുലൈബിക്കാട്ട് പൊലീസ് സ്റ്റേഷനിലാണ്  മാതാവ് മകനെതിരെ പരാതി നൽകിയത്. മകന് ആവശ്യമുളള കാര്യങ്ങൾ നൽകാൻ വിസമ്മതിച്ചാൽ തന്നെ ആക്രമിക്കുന്നുവെന്ന് മാതാവ് പരാതിയിൽ പറയുന്നു.  തന്റെ കാറ് മനപ്പൂർവ്വം കേടുപാട് വരുത്തുന്നുണ്ടെന്നും മാതാവ് വ്യക്തമാക്കുന്നു. മാതാവിനെതിരെയുളള ആക്രമണത്തിലും, കാറിന് കേടുപാട് വരുത്തിയതിലും  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Related News