ബിഹാര്‍ വോട്ടെണ്ണല്‍; തേജസ്വി യാദവിന് മുന്നേറ്റം

  • 10/11/2020

ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിലെ ഫലങ്ങള്‍ ആര്‍ജെഡിക്ക് അനുകൂലം. നിതീഷ് കുമാറിനെ പിന്തള്ളിക്കൊണ്ട് മഹസഖ്യത്തിന്റെ നേതാവ് തേജസ്വി യാദവ് വലിയ രീതിയിലുള്ള മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും ഒടുവില്‍ വന്ന ഫല പ്രകാരം മഹാസഖ്യം 125 സീറ്റിലാണ് ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്‍ഡിഎ സഖ്യം 110 സീറ്റിലാണ് മുന്നേറുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ 12 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. 

രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് വേണ്ടത്. 2015 ല്‍ ആര്‍ജെഡി 80, ജെഡിയു 71, ബിജെപി 53, കോണ്‍ഗ്രസ് 27, സിപിഐ എംഎല്‍എ 03 എന്നിങ്ങനെയായിരുന്നു കക്ഷി നില. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യമാണ് എന്‍ഡിഎയെ നേരിട്ടത്. നിതീഷ് മുഖ്യമന്ത്രിയായെങ്കിലും 2017 ല്‍ ബിജെപിയോടൊപ്പം ചേരുകയായിരുന്നു.

Related News