ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 85 ലക്ഷം കടന്നു

  • 10/11/2020

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85.5 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 45,903 പേര്‍ക്ക് കൂടിയാണ് രോഗം ബാധിച്ചത്. 490 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 1,26,611 ആയി. 79,17,373 പേരാണ് രോഗമുക്തരായത്. ഡല്‍ഹിയില്‍ നിന്നും ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. പ്രതിദിന രോഗികളുടെ എണ്ണം 7,000ത്തിന് മുകളിലാണ്. 

ദീപാവലി ആഘോഷവും വായുമലീനീകരണവും മൂടല്‍ മഞ്ഞുമാണ് സാഹചര്യം വഷളാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അറിയിച്ചത്. വരുന്ന ഒരാഴ്ച കൂടി രോഗബാധ കുത്തനെ കൂടാന്‍ സാധ്യതയുണ്ട്.

Related News