കാമുകനെ വിവാഹം ചെയ്യാന്‍ സമ്മതിച്ചില്ല; ഫ്ലക്‌സ് ബോര്‍ഡിന് മുകളില്‍ കയറിയിരുന്ന് പെണ്‍കുട്ടിയുടെ ഭീഷണി

  • 10/11/2020

കാമുകനുമായുള്ള വിവാഹത്തിന് സമ്മതിക്കാത്തതിന് പെണ്‍കുട്ടി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയാണ് ഫ്ലക്‌സ് ബോര്‍ഡിന് മുകളില്‍ കയറിയിരുന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. വിവാഹം നടത്തിതന്നില്ലെങ്കില്‍ ഫ്ലക്‌സ് ബോര്‍ഡിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടും എന്നതായിരുന്നു പെണ്‍കുട്ടിയുടെ ഭീഷണി. 

ഫ്ലക്‌സ് ബോര്‍ഡിന് സമീപത്തുകൂടെ പോയ ഒരാളാണ് പെണ്‍കുട്ടിയെ ഇതിന് മുകളില്‍ കണ്ടത്. പിന്നീട് ആളുകള്‍ ഇതിന് ചുറ്റം കൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരു യുവാവുമായി സ്‌നേഹത്തിലായിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാല്‍ മാതാവ് ഇതിന് എതിര്‍പ്പ് അറിയിച്ചതോടെ ദേഷ്യത്തിലായ കുട്ടി  ബോര്‍ഡിന് മുകളില്‍ കയറിയിരുന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ നാല്‍പ്പത് മിനിറ്റത്തെ പരിശ്രമത്തിനൊടുവില്‍ കാമുകന്റെ നിര്‍ബന്ധപ്രകാരം പെണ്‍കുട്ടി താഴേക്കിറക്കുകയാണ് ചെയ്തത്. 


Related News