പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ അപകടം; യുവാവും യുവതിയും മുങ്ങി മരിച്ചു

  • 10/11/2020

പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ ഉണ്ടായ അപകടത്തില്‍ യുവാവും യുവതിയും മുങ്ങിമരിച്ചു. മൈസൂരിലാണ് ദാരുണാമായ സംഭവം നടന്നത്. ചെറുവള്ളത്തില്‍ വിഡീയോ ചിത്രീകരണം നടത്തുന്നതിനിടയില്‍ വള്ളം മറിയുകയായിരുന്നു. ചന്ദ്രു, ശശികല എന്നിവരാണ് മരിച്ചത്. 

നവംബര്‍ 22 നാണ് ഇരുവരുടെയും വിവാഹം. ഇതിന്റെ പ്രീ വെഡ്ഡിംഗ് ഷൂട്ടിനായാണ് ഇവര്‍ തലക്കാട് ഭാഗത്തുള്ള കാവേരി നദിയില്‍ എത്തിയത്. വള്ളത്തില്‍ കയറി നിന്ന് രണ്ടു പേരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ വള്ളം മറികയായിരുന്നു. രണ്ട് പേര്‍ക്കും നീന്തല്‍ അറിയുമായിരുന്നില്ല.

Related News