ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ; ബിജെപി സംസ്ഥാന അധ്യക്ഷന്‍

  • 10/11/2020

ബിഹാറില്‍ അടുത്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സഞ്ജ ജയ്‌സ്വാള്‍. അന്തിമ ഫലം പുറത്തുവരുന്നതിനു മുന്‍പ് തന്നെ എന്‍ഡിഎയ്ക്ക് ജയിക്കാന്‍ സാധിക്കും എന്ന വലിയ പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണയില്‍ മാറ്റങ്ങള്‍ ഇല്ലെന്നും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. 

അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണുന്നതിനാല്‍ ഫലം വരാന്‍ വൈകും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഒരു ഹാളില്‍ ഏഴ് മേശകളില്‍ മാത്രമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 31 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. നിലവില്‍ എന്‍ഡിഎയ്ക്കാണ് ലീഡ് എങ്കിലും ഇത് മാറിമറയാം. 74 സീറ്റുകളില്‍ ആയിരത്തില്‍ താഴെയാണ് ലീഡ്. അതിനാല്‍ മഹാസഖ്യവും പ്രതീക്ഷ കൈവിട്ടിട്ടില്ല.

Related News