ബിഹാറില്‍ എന്‍ഡിഎ അധികാരത്തിലേക്ക്

  • 11/11/2020

20 മണിക്കൂര്‍ നീണ്ട് കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബിഹാറില്‍ നേട്ടം കൊയ്ത് എന്‍ഡിഎ. പുലര്‍ച്ചെ നാലെ പത്തോടെയാണ് വോട്ടണ്ണല്‍ പൂര്‍ത്തിയായി അന്തിമ ഫലം പുറത്തുവന്നത്. 125 സീറ്റുകളിലാണ് എന്‍ഡിഎ ജയിച്ചത്. 110 സീറ്റുകള്‍ മഹാസഖ്യം നേടി. ബിജെപിക്ക് 74 സീറ്റുകള്‍ നേടി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു എങ്കിലും ജെഡിയു 43 ലേക്ക് ചുരുങ്ങി എന്നതും ശ്രദ്ധേയമാണ്. 

75 സീറ്റുകളില്‍ വിജയിച്ച് ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 74 സീറ്റുകള്‍ നേടിയ ബിജെപിയാണ് രണ്ടാമത്തെ വലിയ കക്ഷി. കോണ്‍ഗ്രസിന് 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്.  16 സീറ്റുകള്‍ ഇടതുപക്ഷവും നേടി.  

നീതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ ബിജെപിയില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രിയായി വരാനുള്ള സാധ്യതയും ഈ സാഹചര്യത്തില്‍ തള്ളിക്കളയാന്‍ സാധിക്കില്ല.

Related News