ബിഹാറില്‍ ഇടതു കുതിപ്പ്; നേടിയത് 16 സീറ്റ്

  • 11/11/2020

മത്സരിച്ച 29 സീറ്റില്‍ 16 എണ്ണത്തിലും വിജയിച്ച് ബിഹാറില്‍ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇടതുപക്ഷം. മഹാസഖ്യത്തിന്റെ ഭാഗമായ ഇടതുപക്ഷ പാര്‍ട്ടികളില്‍ സിപിഐ എംഎല്‍ 12 സീറ്റിലും സിപിഐഎം രണ്ട് സീറ്റുലും സിപിഐ രണ്ട് സീറ്റിലുമാണ് വിജയിച്ചത്. രണ്ടര ദശകത്തെ ഇടവേളയ്ക്കു ശേഷമാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ബിഹാര്‍ നിയമസഭയില്‍ 15 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിക്കുന്നത്. 

2015 ലെ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം കാഴ്ചവെച്ച ഇടതുപക്ഷം വലിയ മുന്നേറ്റം തന്നെയാണ് നടത്തിയിരിക്കുന്നത്. 2015 ല്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് ഇടതുപക്ഷത്തിന് നേടാന്‍ സാധിച്ചത്. 2010 ല്‍ സിപിഐ ഒരു സീറ്റും നേടി. ഈ നിലയില്‍ നിന്നുമാണ് ഇത്തവണ ഇടതുപക്ഷം 16 സീറ്റുകള്‍ നേടി വലിയ മുന്നേറ്റം കാഴ്ചവെച്ചിരിക്കുന്നത്.

Related News