ചിരാഗ് പാസ്വാന്റെ കണക്കൂകൂട്ടലുകള്‍ പിഴച്ചു; എല്‍ജെപി നേടിയത് ഒരു സീറ്റ്

  • 11/11/2020

മുഖ്യമന്ത്രി പദത്തിലെത്താനുള്ള മോഹത്തോടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചിരാഗ് പാസ്വാനെ ബിഹാര്‍ ജനത കൈവിട്ട കാഴ്ചയാണ് അന്തിമ ഫലം പുറത്തുവന്നതോടെ വ്യക്തമാകുന്നത്. എന്‍ഡിഎ വീട്ട് 137 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച എല്‍ജെപിക്ക് നേടാന്‍ സാധിച്ചത് വെറും ഒരു സീറ്റ് മാത്രമാണ്. നിതീഷ് കുമാറിനെതിരെ വലിയ സമ്മര്‍ദ്ദം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും തുടക്കത്തില്‍ തന്നെ ചിരാഗ് പാസ്വന് അടിതെറ്റി. 

നീതീഷിനെതിരെ പരസ്യമായ പ്രതിഷേധം വ്യക്തമാക്കിയാണ് എന്‍ഡിഎ വിട്ട് പോയതെങ്കിലും ബിജെപിക്ക് എതിരെ ചിരാഗ് പാസ്വാന്‍ നീക്കങ്ങള്‍ നടത്തിയിരുന്നില്ല. അതിനാല്‍ തന്നെ ബിജെപി-എല്‍ജെപി രഹസ്യ ധാരണകള്‍ ഉണ്ടെന്നും പോലും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൂടാതെ തെരഞ്ഞെടുപ്പിനു ശേഷം ബിജെപി-എല്‍ജെപി സര്‍ക്കാരുണ്ടാക്കും എന്ന് ചിരാഗ് പാസ്വാന്റെ വാഗ്ദാനവും സഫലമാകാതെ പോയി.

Related News