19 ലക്ഷം തൊഴില്‍ എവിടെ നിന്നുകൊടുക്കും; മോദിയെയും നിതീഷ് കുമാറിനെയും പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

  • 11/11/2020


ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിതീഷ് കുമാറിനെയും പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍. ഒരു കാര്‍ട്ടൂണ്‍ പങ്കുവെച്ചുകൊണ്ടാണ് എന്‍ഡിഎ വിജയത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. ഹീറോ ആണോ സീറോ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കാര്‍ട്ടൂണ്‍ പങ്കുവെച്ചിരിക്കുന്നത്. 

തൊഴില്‍ വാഗ്ദാനത്തെക്കുറിച്ച് ഉള്ളതാണ് കാര്‍ട്ടൂണ്‍. തൊഴില്‍ നല്‍കും എന്നതായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനം. 19 ലക്ഷം തൊഴില്‍ എവിടെ നിന്നും കൊടുക്കും എന്ന് പറഞ്ഞ് നില്‍ക്കുന്ന മോദിയയെയും അതില്‍ ഒന്ന് കുറച്ച് 189999 ആക്കിക്കൂടെ എന്ന് ചോദിക്കുന്ന നിതീഷ് കുമാറുമാണ് കാര്‍ട്ടൂണില്‍ ഉള്ളത്. മോദിയുടെ പകുതി ഭാഗം മാത്രമാണ് കാര്‍ട്ടൂണില്‍ കാണിക്കുന്നത്. മോദിയുടെ കാല്‍ക്കീഴിയില്‍ വിയര്‍ത്ത് കുളിച്ച് നില്‍ക്കുകയാണ് നിതീഷ് കുമാര്‍.

Related News