കുവൈറ്റിൽ പൊടിക്കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

  • 11/11/2020

 കാലാവസ്ഥാ വ്യതിയാനം മൂലം കുവൈറ്റിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കുവൈറ്റ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതർ വ്യക്തമാക്കുന്നു.  മഴയോടപ്പം പൊടിക്കാറ്റിനും സാധ്യതയുണ്ട്. മേഘങ്ങൾ മൂടി മഴ ശക്തമായി പെയ്യുകയും, പൊടിക്കാറ്റ് വീശുകയും ചെയ്താൽ    ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അധികൃതർ വ്യക്തമാക്കുന്നു.   വെള്ളിയാഴ്ച ഉച്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.  എല്ലാവരും ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Related News