കുവൈറ്റിലെ സർക്കാർ, എണ്ണ മേഖലകളിലേക്ക് വിദേശികളെ നിയമിക്കുന്നു...

  • 11/11/2020

കുവൈറ്റ് സിറ്റി;  കൊവിഡ് പശ്ചാത്തലത്തിൽ  എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ സർക്കാർ, എണ്ണ മേഖലയിൽ വിദേശത്ത് നിന്ന് തൊഴിലാളികളെ നിയമിക്കാൻ അനുമതി നൽകുന്നു. ഇതുമായി ബന്ധപ്പെട്ടുളള കരാർ കമ്പനികൾക്കാണ് വിദേശത്ത് നിന്ന് തൊഴിലാളികളെ നിയമിക്കാൻ അനുമതിയുളളതെന്ന് പബ്ലിക്ക് അതോറിറ്റി  ഫോർ മാൻ പവർ വ്യക്തമാക്കി.  കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നേരത്തെ നിർത്തിവച്ചിരുന്നു. 

അതേസമയം,  വിദേശത്ത് നിന്ന് തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുളള കാര്യങ്ങൾ മന്ത്രിസഭയുടെ പരി​ഗണനയ്ക്ക് വിടുമെന്നും, മന്ത്രിസഭയുടെ തീരുമാന പ്രകാരം മാത്രമെ ഇതിന് വ്യക്തമായ സ്ഥിരീകരണം ഉണ്ടാകുകയുളളൂവെന്നും അധികൃതർ പറയുന്നു. കൊവിഡ് വ്യാപന പശ്ചാത്തലം കണക്കിലെടുത്ത് മറ്റുളള കമ്പനികൾക്ക് വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുളള അനുമതിയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. 


Related News