ഇന്ത്യയില്‍ ഫൈസര്‍ വാക്‌സിന്‍ വിതരണം വെല്ലുവിളിയായേക്കും: എയിംസ് ഡയറക്ടര്‍

  • 11/11/2020

70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ ഫൈസര്‍ കമ്പനി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നത് വെല്ലുവിളിയായേക്കുമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. 70 ഡിഗ്രി സെലഷ്യല്‍സില്‍ സൂക്ഷിക്കേണ്ടതിനാല്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇതിനായി ഒരുക്കേണ്ടിവരും. ഗ്രാമീണ മേഖലയില്‍ ഈ താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഫൈസര്‍ കമ്പനി നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഈ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എയിംസ് ഡയറക്ടര്‍ വ്യക്തമാക്കിയത്. 

Related News