നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്കുള്ള യാത്ര; ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ മതിയെന്ന് അധികൃതർ

  • 12/11/2020

നവംബർ 17 മുതൽ കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം 24 മണിക്കൂർ ആക്കുന്നതുമായി ബന്ധപ്പെട്ടുള്ള  ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിനായി സിവിൽ ഏവിയേഷൻ കാത്തിരിക്കുന്നു.  അതേസമയം നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് വരുന്ന എല്ലാവരും ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു. മടങ്ങിയെത്തുന്നവർ ക്വാറന്റൈൻ കാലയളവിൽ പ്രവേശിക്കുന്നതിന്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി. ഇനിമുതൽ കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവർ ഹോം ക്വാറന്റൈന് പകരം ഏഴ്  ദിവസത്തെ ഹോട്ടൽ  ക്വാറന്റൈൻ കാലായളവിൽ പ്രവേശിച്ചാൽ മതിയെന്നും തുടർന്ന് പിസിആർ പരിശോധന എടുക്കുകയും ഫലം നെഗറ്റീവ് ആയാൽ ക്വാറന്റൈൻ അവസാനിപ്പിക്കാമെന്നും അധികൃതർ പറയുന്നു. ഹോം ക്വാറന്റൈനുമായി ബന്ധപ്പെട്ട് ആരോഗ്യ അധികൃതർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ഹോട്ടൽ ക്വാറന്റൈൻ ആക്കാൻ അധികൃതർ തീരുമാനിച്ചത്.

 അതേസമയം ഹോട്ടലിൽ  ഏഴ് ദിവസത്തെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയതിനുശേഷം കോവിഡ് ഫലം പോസിറ്റീവ് ആണെങ്കിൽ വീണ്ടും ഏഴുദിവസത്തെ നിരീക്ഷണത്തിൽ കൂടി പ്രവേശിക്കണം എന്നും അധികൃതർ വ്യക്തമാക്കുന്നു.  അതേസമയം  വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാൻ മറ്റുള്ളവരെ അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു.  പി സി ആർ പരിശോധന, ക്വാറന്റൈൻ  എന്നിവയ്ക്ക് വേണ്ടിയുള്ള ചെലവ് യാത്രക്കാർ തന്നെ വഹിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News