കുവൈത്തിന്​ പുറത്തുളള പ്രവാസികളുടെ ഇഖാമ റദ്ദാക്കപ്പെടില്ലെന്ന് അധികൃതർ

  • 12/11/2020

കൊവിഡ് പശ്ചാത്തലത്തിൽ കുവൈത്തിന് പുറത്തുളള രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ  ഇഖാമ റദ്ദാക്കപ്പെടില്ലെന്ന് അധികൃതർ. ആറു മാസത്തിൽ കൂടുതൽ കുവൈത്തിന്​ പുറത്തായാൽ   ഇഖാമ റദ്ദാക്കുമെന്ന തരത്തിലുളള നിയമം ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, ഇഖാമ കാലാവധി കഴിഞ്ഞവർക്ക് കുവൈത്തിലേക്ക്​ തിരിച്ചുവരാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചു. നേരത്തെ ഇഖാമ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ഓൺലൈൻ ആയി പുതുക്കാൻ അവസരം നൽകിയതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.  അതേസമയം,  അവധിക്ക്​ പോയി നാട്ടിൽ കുടുങ്ങിയവരുടെ ആബ്​സൻസ്​ പെർമിറ്റ്​ ഓട്ടോമേറ്റിക് ആയി പുതുക്കുമെന്നും അധികൃതർ പറയുന്നു. നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നാണ് പുതിയ തീരുമാനം. 

സാധുതയുള്ള റെസിഡൻസി പെർമിറ്റും പാസ്‌പോർട്ടും ഉള്ള ഏതൊരു പ്രവാസിക്കും രാജ്യത്ത് പ്രവേശിക്കാൻ കഴിയുമെന്ന് റെസിഡൻസി അഫയേഴ്‌സ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. രാജ്യത്ത് പ്രവേശിക്കുന്നവർ ആരോഗ്യ പ്രോട്ടോക്കോളുകൾ, ക്വാറന്റൈൻ കാലാവധി എന്നിവ പാലിക്കണം. 34 രാജ്യങ്ങളിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനുള്ള നിരോധനം ഇപ്പോഴും നിലവിലുണ്ട്, 60 വയസ്സിന് മുകളിലുള്ളവരുടെ പ്രവേശനം നിർത്തലാക്കുമെന്ന അഭ്യൂഹങ്ങള്ഞ വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി. 

Related News