ചാർക്കോൾ നിലത്തിട്ട് കത്തിക്കരുത്; 250 ദിനാർ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ

  • 12/11/2020

കുവൈറ്റ് സിറ്റി; രാജ്യത്ത് പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് എൺവിയോൺമെന്റൽ പബ്ലിക്ക് അതോറിറ്റി. നല്ല കാലാവസ്ഥയും, കൊവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകൾ നിരോധിച്ചതും മൂലം ഇപ്പോൾ പലരും  പിക്നികിന് (പുറത്ത് പോയി ഭക്ഷണവും, മറ്റും തമ്പടിച്ച് ഉണ്ടാക്കുന്ന രീതി) പോകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരക്കാർ പരിസ്ഥിതി നിയമങ്ങൾ പാലിക്കണമെന്നും, പരിസ്ഥിതിയെ  സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബന്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. 

പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് ഒഴിവാക്കണമെന്നും, ചാർക്കോൾ നിലത്തിട്ട് നേരിട്ട് കത്തിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി. പരിസ്ഥിതി നിയമം ലംഘിച്ച് ചാർക്കോൾ നിലത്തിട്ട് നേരിട്ട് കത്തിച്ചാൽ 250 ദിനാർ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ്  നൽകുന്നു. 

Related News