സിവിൽ ഐഡി കാർഡുകൾ വീട്ടിലെത്തി തുടങ്ങി; ഡെലിവറി ചാർജ് ഒരു കാർഡിന്​ രണ്ട്​ ദിനാർ

  • 12/11/2020

കുവൈറ്റ് സിറ്റി;  ഐഡി കാർഡുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും, കൊവിഡ് പശ്ചാത്തലവും കണക്കിൽ എടുത്ത്  കുവൈത്തിൽ സിവിൽ ഐഡി കാർഡുകൾ ഉടമകളുടെ വീട്ടിൽ എത്തിച്ച് തുടങ്ങി.  ഇലക്ട്രോണിക് സേവനങ്ങൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും വേണ്ടിയാണ് പുതിയ സംവിധാനം.  ഒരു കാർഡിന്​ രണ്ട്​ ദിനാർ  എന്ന നിരക്കിലാണ്   ഡെലിവറി ചാർജ്​ ഈടാക്കുന്നത്. ഈ സേവനം ആവശ്യമുള്ളവർ  പേരും, വിലാസവും അടക്കമുളള വിവരങ്ങൾ ഉൾപ്പെടെ സിവിൽ ഐ.ഡി.അതോറിറ്റിയുടെ https://delivery.paci. gov.kw എന്ന വെബ്‌ സൈറ്റിൽ കയറി  അപേക്ഷ സമർപ്പിച്ചാൽ മതി.
 
അതേസമയം,  മൂന്ന്​ കാർഡ്​ വീട്ടിലെത്തിക്കുന്നതിന്​ രണ്ടര ദിനാർ ആണ്​ നൽകേണ്ടി വരിക. ഡെലിവറി സേവനം ഉപയോഗപ്പെടുത്തണമെന്ന്​ നിർബന്ധമില്ലെന്നും, പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഓഫീസിലെത്തി നേരിട്ട്​ കൈപ്പറ്റാനാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

Related News