ഗുരുതരമായ ട്രാഫിക് നിയമലംഘനം; കുവൈറ്റിൽ അഞ്ച് പേർക്ക് തടവ് ശിക്ഷ

  • 12/11/2020



കുവൈറ്റ്‌ സിറ്റി ; ഗുരുതരമായ ട്രാഫിക് നിയമലംഘനം നടത്തിയതിന് കുവൈറ്റിൽ അഞ്ച് പേരെ ഒരു മാസത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു. രണ്ടു മാസത്തേക്ക് ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടിയിട്ടുണ്ട്. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് നൂറ് ദിനാർ പിഴ ചുമത്താനും ട്രാഫിക് കോടതി ഉത്തരവിട്ടു. അഞ്ചുപേരും പൊതു റോഡിൽ ട്രാഫിക് നിയമം ലംഘിച്ച്‌  അപകടകരമായ രീതിയിൽ  വാഹനം ഓടിച്ചെന്നും, മറ്റുള്ള ജീവന്  ഭീഷണിയാകുന്ന തരത്തിൽ പൊതു റോഡിൽ  സ്റ്റണ്ടുകൾ   നടത്തിയെന്നും  കോടതി വ്യക്തമാക്കി.  പ്രതികളെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ  ട്രാഫിക് വയലേഷൻ ക്ലെയിം  യൂണിറ്റിലേക്കും, വയലേഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലേക്കും  റഫർ ചെയ്തതായി കോടതി അറിയിച്ചു

Related News