മറ്റ് രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുളള യാത്ര; പ്രവേശനവിലക്ക് തുടരുമെന്ന് അധികൃതർ

  • 13/11/2020

കൊവിഡ് പശ്ചാത്തലത്തിൽ   34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് നേരിട്ടുള്ള പ്രവേശനവിലക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. വിലക്ക് നീക്കുന്നത് സംബന്ധിച്ച് നേരത്തെ അൽജസീറ ഉൾപ്പെടെയുളള വിമാനക്കമ്പനികൽ പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും, ഇതുമായി സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.   പ്രവേശന വിലക്കുളള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് രാജ്യത്തിനകത്തുള്ള ഹോട്ടലുകളില്‍ ഒരാഴ്ചത്തേക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നവർ ഹോം ക്വാറന്റൈന് പകരം ഏഴ്  ദിവസത്തെ ഹോട്ടൽ  ക്വാറന്റൈൻ കാലായളവിൽ പ്രവേശിച്ചാൽ മതിയെന്നും തുടർന്ന് പിസിആർ പരിശോധന എടുക്കുകയും ഫലം നെഗറ്റീവ് ആയാൽ ക്വാറന്റൈൻ അവസാനിപ്പിക്കാമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതുകൊണ്ട് തന്നെ ക്വാറന്റൈന്‍ 14 ദിവസമായി തുടരുമെന്നും അധികൃതർ പറയുന്നു. എല്ലാവരും കൊവിഡ് മാർ​ഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രിസഭയിൽ വ്യക്തമാക്കി നിരോധിത രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് വരുന്ന എല്ലാവരും ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും, മടങ്ങിയെത്തുന്നവർ ക്വാറന്റൈൻ കാലയളവിൽ പ്രവേശിക്കുന്നതിന്റെ പ്രാധാന്യവും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Related News