കൊവിഡ് കാലത്ത് കുവൈറ്റിൽ ഡ്രൈവിം​ഗ് ലൈസൻസ് വാങ്ങാൻ പ്രവാസികളുടെ നീണ്ട ക്യൂ

  • 13/11/2020

കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിലെ ആറ് ​ഗവർണറേറ്റുകളിൽ ലൈസൻസ് വാങ്ങാൻ എത്തുന്ന പ്രവാസികളുടെ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ചും ഹവല്ലി, ഫർനവാനിയ ​ഗവർണറേറ്റുകളിലാണ് ഇത്തരത്തിലുളള തിരക്ക് അനുഭവപ്പെടുന്നത്. 6 മാസം മുൻപ് ഓൺലൈനായി അപേക്ഷിച്ച ഡ്രൈവിം​ഗ് ലൈസൻസ് സ്വീകരിക്കാൻ പ്രവാസികൾ കൂട്ടത്തോടെ എത്തിയെന്നാണ് റിപ്പോർട്ട്.  അതേസമയം, ആരോഗ്യ മാർ​ഗ്ഗ  നിർദ്ദേശങ്ങൾ പാലിക്കുന്നത് വളരെ പ്രധാനമാണെന്നും പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യത്തിന്  മുൻ‌ഗണന നൽകേണ്ടതുണ്ടെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. സാമൂഹ്യ അകലം സംബന്ധിച്ച് മന്ത്രിസഭ പുറപ്പെടുവിച്ച ആരോഗ്യ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനും ട്രാഫിക് വകുപ്പുകളിൽ സന്ദർശകരുടെ തിരക്ക് കുറയ്ക്കുന്നതിനും ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.  

മന്ത്രിസഭയും ആരോഗ്യ അധികാരികളും പുറപ്പെടുവിച്ച തീരുമാനങ്ങൾക്കനുസൃതമായി തങ്ങൾ ഈ പ്രശ്‌നം കൈകാര്യം ചെയ്യുമെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആരോഗ്യ ആവശ്യങ്ങൾ നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും തങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കും ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിൽ വരുന്ന പിഴകൾ ഒഴിവാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Related News