എയർലൈൻസ് ജീവനക്കാർക്കുളള ആരോഗ്യ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ

  • 13/11/2020



കുവൈറ്റ് സിറ്റി;  എയർലൈൻസ് ജീവനക്കാർക്കുളള ആരോഗ്യ മുൻകരുതലുകൾ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)  സർക്കുലർ പുറത്തിറക്കി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും അയച്ച പ്രസ്താവന പ്രകാരം എല്ലാ ജീവനക്കാരും  ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നു. നേരത്തെ പുറത്തിറക്കിയ ആരോ​ഗ്യ പ്രോട്ടോക്കോളിൽ സൂചിപ്പിച്ചിരിക്കുന്ന എല്ലാ  ആരോ​ഗ്യ ആവശ്യകതകളും നിർദ്ദേശങ്ങളും എല്ലാ എയർലൈനുകളിലെയും ജീവനക്കാർ  പാലിക്കേണ്ടതുണ്ട്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർപോർട്ട് ട്രാൻസിറ്റ് ഹോട്ടലിന് പകരമായി ക്രൗൺ പ്ലാസ കുവൈറ്റ് അൽ തുറയ സിറ്റി ഹോട്ടൽ  എയർലൈൻസ് ജീവനക്കാർക്ക് വേണ്ടി  അധികൃതർ തിരഞ്ഞെടുത്തിട്ടുണ്ടെന്നും, എയർലൈൻ ജീവനക്കാർ  ക്രൗൺ പ്ലാസ കുവൈറ്റ് അൽ തുറയ സിറ്റി ഹോട്ടൽ ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി. 

ഫ്ലൈറ്റ് ക്രൂ അം​ഗങ്ങൾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ, ക്രൂ 
അം​ഗങ്ങളുടെ  പേരുകൾ അടങ്ങിയ ഒരു പട്ടിക ഇമിഗ്രേഷനും ആരോഗ്യ ഉദ്യോഗസ്ഥരുടെ മന്ത്രാലയത്തിനും അയയ്ക്കും. എയർപോർട്ട് പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ഹോട്ടൽ പ്രതിനിധി ക്രൂ അം​ഗങ്ങളെ സ്വീകരിക്കും, ഹോട്ടൽ പ്രതിനിധി  ക്രൂ 
അം​ഗങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. 
കൊവിഡിൽ നിന്ന് മുക്തരാണെന്ന് ഉറപ്പുവരുത്തുന്നതിനായി എയർലൈൻ ജീവനക്കാർക്ക് ഇടയ്ക്കിടെ പരിശോധന നടത്തുന്ന പശ്ചാത്തലത്തിൽ  എയർപോർട്ടിൽ പിസിആർ പരിശോധന നടത്താതെ തന്നെ എയർലൈൻ ക്രൂ അം​ഗങ്ങൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടെന്നും സർക്കുലറിൽ പറയുന്നു. 

Related News