കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ ഓപ്പൺ ഹൗസ്‌ പുനരാരംഭിക്കുന്നു

  • 13/11/2020

കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച കുവൈത്തിലെ ഇന്ത്യൻ എംബസിയിലെ ഓപ്പൺ ഹൗസ്‌ പരിപാടി അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും. ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ്‌ ആണ് ഇക്കാര്യം അറിയിച്ചത്.  കൊവിഡ്‌ പശ്ചാത്തലത്തിൽ സെപ്റ്റംബർ മാസം താൽക്കാലികമായി നിർത്തിവച്ച പരിപാടിയാണ് ഇപ്പോൾ വീണ്ടും പുനരാരംഭിക്കുന്നത്.  ഇന്ത്യൻ എംബസിയിൽ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.  മൂന്നു തവണ ചേർന്ന ഓപ്പൺ ഹൗസ്‌ പരിപാടി വഴി നിരവധി പ്രവാസികൾക്ക് ഉപകാര പ്രദമായ നടപടികൾ എടുത്തിരുന്നു.  എംബസിയിൽ പരാതി നൽകാൻ എത്തുന്നവർക്ക്‌ ഉച്ച ഭക്ഷണം, പാവപ്പെട്ടവർക്ക്‌ ടാക്സി കൂലി, മുതലായ നടപടികൾ എടുത്തിരുന്നു. 

Related News