1992 മുതൽ കുവൈറ്റിൽ നിന്ന് നാടുകടത്തിയത് 8 ലക്ഷം പ്രവാസികളെ

  • 17/11/2020

1992 മുതൽ 2020 വരെയുളള കാലയളവിൽ  കുവൈറ്റിൽ നിന്ന് നാടുകടത്തിയത്   8 ലക്ഷം പ്രവാസികളെയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 22 രാജ്യങ്ങളിൽ നിന്നുളള പ്രവാസികൾ ഉൾപ്പെടെയാണ്  കഴിഞ്ഞ 28 വർഷത്തിനിടയിൽ പുറത്താക്കിയത്. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.   അഞ്ചു ലക്ഷം പേരെയും,  3 ലക്ഷം പേരെയും വ്യത്യസ്ഥ കേന്ദ്രങ്ങളിലൂടെയാണ് നാടുകടത്തിയത്. അതേസമയം,   ഒരുതവണ നാടുകടത്തപ്പെട്ടവർ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച്‌ രാജ്യത്ത്‌ തിരിച്ചെത്താനുള്ള  സാധ്യതകൾ ഒഴിവാക്കാൻ  വിമാനത്താവളങ്ങളിലും അതിർത്തി കവാടങ്ങളിലും നൂതനമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്‌. 2011 മുതൽ ഈ സംവിധാനം നടപ്പാക്കിയതിന് ശേഷം വ്യാജ പാസ്പൊർട്ടുകൾ ഉപയോഗിച്ച്‌ രാജ്യത്ത്‌ പ്രവേശിക്കാൻ ശ്രമിച്ച ഇരുപത്തി അയ്യായിരത്തോളം പേരാണ് വിമാനത്താവളത്തിൽ വച്ച് പിടിയിലായതെന്നും അധികൃതർ അറിയിച്ചു‌.

Related News