കുവൈറ്റിലെ ബീച്ചുകളിൽ അനാവശ്യമയി മാലിന്യങ്ങൾ പുറന്തളളുന്നു; 50 മുതൽ 500 ദിനാർ വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ

  • 18/11/2020

കുവൈറ്റിലെ  ബീച്ചു കളിലേക്ക് സ്വദാശികളും വിദേശികളും പോകുന്നത് അടുത്തിടെ വർധിച്ചതോടെ മാലിന്യനിർമ്മാർജ്ജനം നിയന്ത്രിക്കുന്നതിനായി പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ പരിശോധന സംഘം പ്രചാരണ പരിപാടികൾ ആരംഭിച്ചു.  മാലിന്യ നിർമ്മാർജ്ജനവും മറ്റു പാരിസ്ഥിതിക ലംഘനവും നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കടൽത്തീരങ്ങളിൽ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റിക്ക് ദിവസേന പരാധികൾ ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടിയ്ക്ക് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ അനധികൃതമായി പുറന്തള്ളരുന്നതെന്നും പരിസ്ഥിതി  സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ വ്യക്തമാക്കുന്നു.

 ഇത്തരത്തിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മാലിന്യങ്ങൾ അനാവശ്യമായി പുറന്തള്ളിയാൽ 50 മുതൽ 500 ദിനാർ വരെ പിഴ ഈടാക്കും. 
ബീച്ചുകളിൽ അനധികൃതമായി ചാർക്കോൾ കത്തിക്കുക, ബാർബിക്യു ചെയ്യുക, ഹുക്ക ഉപയോഗിക്കുക എന്നീ നിയമലംഘനങ്ങൾക്ക് 50 ദിനാർ മുതൽ 200 വരെ ഈടാക്കും.  ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകനായ ഫുനൈസ് 
അൽ അജ്മി മുന്നറിയിപ്പുനൽകി.  ഭക്ഷ്യ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, മറ്റു വസ്തുക്കൾ എന്നിവയാണ് പ്രധാനമായും ആളുകൾ കടൽത്തീരങ്ങളിൽ മറ്റു ബീച്ചുകളിലും പുറന്തള്ളുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.  ഇത് പരിസ്ഥിതിക്കും ഭൂമിക്കും വളരെയധികം ദോഷകരമായി ബാധിക്കുമെന്നും അധികൃതർ പറയുന്നു.

Related News