കുവൈറ്റിൽ പ്രവാസി യുവതിയുടെ സ്വർണ്ണാഭരണങ്ങൾ ഭർത്താവ് മോഷ്ടിച്ചെന്ന് പരാതി

  • 18/11/2020

കുവൈറ്റ് സിറ്റി;  തന്റെ സ്വർണ്ണാഭരണങ്ങൾ ഭർത്താവ് മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രവാസി യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തന്നെ ബന്ധുക്കളുടെ വീട്ടിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചാണ് ഭർത്താവ് മോഷണം നടത്തിയത്. തുടർന്ന് വീട്ടിലെത്തിയ താൻ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതിനെ കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ ഭർത്താവ് ഇക്കാര്യം നിഷേധിക്കുകയും തന്നോട് ദേഷ്യപ്പെടുകയും ചെയ്തു, പിന്നീട് ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related News