കുവൈത്തിൽ കോവിഡ് 19ന്റെ രണ്ടാം തരംഗത്തിന് പ്രധാന കാരണം ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍.

  • 28/03/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ  കോവിഡ് 19ന്റെ രണ്ടാം തരംഗത്തിന്റെ ആവിർഭാവത്തിന്റെ  പ്രധാന കാരണം ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ ആണെന്ന് എപിഡെമിയോളജിക്കൽ ഡിസീസ് വിഭാഗത്തിലെ കൺസൾട്ടന്റ് ഡോ. ഘനേം അൽ- ഹുജൈലാൻ പ്രസ്താവനയിൽ പറഞ്ഞു. കുവൈറ്റിലെ വാക്‌സിനേഷന്‍ നിരക്ക് മന്ദഗതിയിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് വാക്‌സിനേഷന്‍ തോത് കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹ്‌റൈനില്‍ 42 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കുവൈറ്റില്‍ 11.81 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയതെന്നും അല്‍ ഹുജൈലാന്‍ പറയുന്നു.

ആസ്ട്രാസെനെക്ക വാക്‌സിൻ  ചെറുപ്പക്കാർക്കും 65 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ളവർക്കും സുരക്ഷിതവും അനുയോജ്യവുമാണെന്നും ഇത് 80% പരിരക്ഷ നൽകുന്നുവെന്നും 65 വയസ്സിനു മുകളിലുള്ളവർക്കും ഹൃദയ രോഗികളും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും  ഫൈസർ-ബയോടെക് വാക്സിൻ അനുയോജ്യമാണ്, കാരണം ഇത് 95% സംരക്ഷണം നൽകുന്നതായും അദ്ദേഹം പറയുന്നു. 

Related News