കുവൈത്തിൽ പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗതയിൽ ഗണ്യമായ വർദ്ധനവ് , ഫൈസര്‍ വാക്‌സിന്റെ പത്താമത്തെ ബാച്ച് അടുത്തയാഴ്ച എത്തും.

  • 28/03/2021

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഫൈസര്‍ വാക്‌സിന്റെ പത്താമത്തെ ബാച്ച് അടുത്തയാഴ്ച എത്തുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അറിയിച്ചു, ഫൈസര്‍  വാക്‌സിൻ കൃത്യമായി കുവൈത്തിലേക്ക് വരുന്നത്  പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗതയിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ വ്യക്തമാക്കി.  പ്രാദേശിക ഏജന്റിന്റെ സാന്നിധ്യമില്ലാതെ മന്ത്രാലയം നേരിട്ട് ഫൈസർ ഇന്റർനാഷണലുമായി കരാറുണ്ടാക്കിയതായും, വാക്സിനുകളുടെ ഉപയോഗത്തിനുശേഷം അവയുടെ സുരക്ഷ മന്ത്രാലയം നിരന്തരം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ശാരീരിക അകലം പാലിക്കുന്നത് ഉറപ്പാക്കുകയും , വാക്സിനേഷൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നും  പൗരന്മാരോടും താമസക്കാരോടും അൽ-ബദർ ആവർത്തിച്ചു.

Related News